covid update
national
കോവിഷീൽഡ്: രണ്ടാം ഡോസ് 12–16 ആഴ്ച വരെ ദീർഘിപ്പിക്കാം: വിദഗ്ധ സമിതി
സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള കൂട്ടണമെന്ന് വിദഗ്ധസമിതിയും കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീന്റെ രണ്ടാംഡോസ് 12 മുതല്‍ 16 ആഴ്ചകള്‍ക്കിടയില്‍ നല്‍കിയാല്‍ മതിയാകുമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്
ബ്രിട്ടന്‍, കാനഡ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഈ രീതിയാണ് പിന്തുടരുന്നതെന്നും ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇത് ഗുണം ചെയ്യുമെന്നുമാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ആദ്യ ഡോസ് നല്‍കി ആറുമുതല്‍ എട്ടു ആഴ്ചക്കള്‍ക്കിടയിലാണ് രണ്ടാം ഡോസ് നല്‍കുന്നത്.
കോവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സീന്‍ നല്‍കിയാല്‍ മതിയാകുമെന്നും സമിതി വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്ക് വാക്സീന്‍ സ്വീകരിക്കണമോയെന്ന് സ്വയം തീരുമാനിക്കാം. മുലയൂട്ടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാക്സീന്‍ സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു.