കൊവിഡ് ബാധിച്ച 110 കാരൻ രോഗമുക്തി നേടി. ഹൈദരാബാദ് സ്വദേശി രാമനന്ദ തീർത്ഥയാണ് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയത്. രോഗ ബാധയെ തുടർന്ന് ഹൈദരാബാദിലെ ഗാന്ധി സർക്കാർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
110 വയസുള്ള രാമനന്ദ തീർത്ഥ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചുവെന്ന് ഗാന്ധി സർക്കാർ ആശുപത്രി സൂപ്രണ്ട് എം രാജാ റാവു പറഞ്ഞു. ഏപ്രിൽ 24 ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
തീർത്ഥയുടെ രോഗമുക്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.