kerala
ലോക്ക് ഡൗണില്‍ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപിയുടെ നിര്‍ദേശം
ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് നിര്‍മാണതൊഴിലാളികളെ തടയരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടരുത്. നിര്‍മാണ തൊഴിലാളികളെ തടഞ്ഞാല്‍ ജോലികള്‍ തടസപ്പെടും. ഇത് അതിഥി തൊഴിലാളികളുടെ കൂട്ടം പലായനത്തിന് ഇടയാക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. നിര്‍മാണ മേഖലയ്ക്ക് ഇളവ് അനുവദിച്ചത് സുഗമമായ പരിശോധനയ്ക്കടക്കം തടസമാകുമെന്ന് നേരത്തെ സേനയ്ക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.