Headlines
Loading...
പെരിയയിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയക്ക്  നേരെ കല്ലേറ്

പെരിയയിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയക്ക് നേരെ കല്ലേറ്

ഉദുമ: പരാജയഭീതി പൂണ്ട സിപിഎം ഉദുമയിൽ വ്യാപകമായ അക്രമം അഴിച്ചു വിട്ടു. കൂട്ടക്കനി, ഇരിയണ്ണി തുടങ്ങി 11 ഓളം ബൂത്തുകൾ പിടിച്ചെടുത്തു. പല പ്രിസൈഡിങ് ഓഫീസർമാരും സിപിഎം അനുഭാവികൾ ആയിരുന്നു. കൂട്ടക്കനി സ്കൂളിൽ UDF ബൂത്ത്‌ ഏജന്റ് രത്നാകരൻ നമ്പ്യാരെ ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു തിരഞ്ഞെടുപ്പ് പട്ടികയടക്കം ബലം പ്രയോഗിച്ചു കീറിക്കളഞ്ഞു. വൈകുന്നേരം പെരിയ ഹയർ സെക്കന്ററി സ്കൂളിലേക്ക് വരികയായിരുന്ന സ്ഥാനാർത്ഥിയെ ഒരു സംഘം സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തു. ബൂത്ത്‌ സന്ദർശനത്തിന് എത്തിയ സ്ഥാനാർത്ഥിയെ പുറകെ വന്ന സിപിഎം പ്രവർത്തകർ തടയുകയായിടുന്നു.ഇത് കണ്ടു അവിടെ ഓടിയെത്തിയ വോട്ടർമാരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞു. സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടിന് കല്ലെറിൽ പരിക്കെറ്റു.

പരാജയം ഉറപ്പായത്  കൊണ്ടാണ് സി പി എം സ്ഥാനാർത്ഥിയെയും നേതാക്കളെയു ആക്രമിക്കാൻ വന്നതെന്നും.സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുകയാണെന്ന് ഉദുമ നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ പറഞ്ഞു.