ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്. പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാതാവ് ഇന്ദ്രാണി മസുംദർ. സ്വാതിയാണ് ഭാര്യ. അഖില സഹോദരി ആണ്. സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പൊളിറ്റ്ബ്യൂറോ അനുശോചനം അറിയിച്ചു. പ്രത്യേകം പുറത്തിറക്കിയ പ്രസ്ഥാവനയിലൂടെയാണ് പൊളിറ്റ്ബ്യൂറോ അനുശോചനം അറിയിച്ചത്