kasaragod
റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്രാഹിം മാസ്റ്റർ നിര്യതനായി
കാഞ്ഞങ്ങാട്: റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍(77) നിര്യതനായി. സതേണ്‍ റെയില്‍വേയില്‍ മംഗലാപുരം, ഉള്ളാൾ, കാഞ്ഞങ്ങാട് എന്നിങ്ങനെ പലയിടങ്ങളിലായി സ് റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്ന ഇബ്രാഹിം മാസ്റ്റര്‍ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം, കാഞ്ഞങ്ങാട് ഹൽഖ സെക്രട്ടറിയായും പ്രവർത്തിച്ചു. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് ട്രഷറര്‍, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡന്റ്, ട്രഷറര്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, തെക്കെപ്പുറം ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, ഹിറ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, സീക്ക് ഉപദേശക സമിതി അംഗം, ഐ.സി.ടി ട്രസ്റ്റ് മെംബര്‍, വെൽഫെയർ പാർട്ടി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ , സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക അംഗം, ക്രസന്റ് സ്കൂള്‍ മാനേജര്‍, ഹോപ്പ് ട്രസ്റ്റ് മെംബര്‍, പരേതരായ ചീനമാടത്ത് മൂലക്കാടത്ത് ആമു-ചീനമടത്ത് ഐസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കള്‍: അഹമ്മദ് സഹീര്‍, സമീര്‍, അലി ശബീര്‍, സഫീറ,. മരുമക്കൾ: ഉലൈബത്ത് (ചെമ്മനാട് ) , സബീന (നെല്ലിക്കുന്ന് ) ജാസ്മിൻ ( ചെർക്കള ), ഷറഫ് (കാസർകോട്).