Headlines
Loading...
റഷ്യയുടെ സ്പുട്നിക് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി

റഷ്യയുടെ സ്പുട്നിക് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി

സ്പുട്നിക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ. വിദഗ്ധസമിതി ശുപാര്‍ശ ഡിസിജിഐയ്ക്ക് കൈമാറി. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് സ്പുട്നിക് വാക്സീന്‍ നിര്‍മ്മിക്കുന്നത്. കേസുകള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രനീക്കം. വിഡിയോ റിപ്പോർട്ട് കാണാം.


രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 1,68,912 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിനെ മറികടന്ന് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. സുപ്രീംകോടതിയിലെ പകുതി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേസുകളില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തി.

രാജ്യത്ത് കോവിഡ് കേസുകള്‍ പിടിതരാതെ കുതിക്കുകയാണ്. ഒരാഴ്ചക്കിടെ 8 ലക്ഷത്തിലധികം കേസുകളും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. ഇന്നലെ മാത്രം 904  പേരാണ് രോഗംബാധിച്ച് മരിച്ചത് . ചികില്‍സയിലുള്ളവരുടെ എണ്ണം 12 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് മാസങ്ങള്‍ക്ക് ശേഷം 90 ശതമാനത്തില്‍ താഴെയെത്തി. സുപ്രീംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഒൗദ്യോഗിക വസതികളില്‍ ഇരുന്നാണ് ജഡ്ജിമാര്‍ കേസുകളില്‍ വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയും പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി. 

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ടാസ്ക് ഫോഴ്സ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ സാധ്യത മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ തള്ളിയെങ്കിലും ആശുപത്രികളില്‍ രോഗികള്‍ നിറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും