കാസർകോട്: യുവമോർച്ച ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ രാത്രിയോടെയാണ് സംഭവം.ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. ശ്രീജിത്തിന്റെ ഇരുകാലുകൾക്കും വെട്ടേറ്റു. ഒരു കാല് തൂങ്ങിയ നിലയിലാണ്. ഇന്ന് രാവിലെ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം.