kerala
കൊവിഡ് : എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി.
സ്വകാര്യ ചടങ്ങുകൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഔട്ട് ഡോർ പരിപാടികൾക്ക് പരമാവധി 150 പേർക്കും ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാം. ഇത് കർശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകി.