Headlines
Loading...
പോളിങ് 17 ശതമാനം;ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

പോളിങ് 17 ശതമാനം;ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ കനത്ത പോളിങ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 17% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്

സംസ്ഥാനത്ത് ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.