Headlines
Loading...
കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ

കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ

ബെംഗളൂരു: കർണാടകയിലെ പ്രധാന നഗരങ്ങളിൽ ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബെംഗളൂരു, ബീദർ, മംഗളൂരു, കൽബുർഗി, മൈസൂരു, ഉഡുപ്പി, തുംകുരു എന്നീ നഗരങ്ങളിൽ രാത്രി 10 മണി മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യൂ പ്രാബല്യത്തിലുണ്ടാവുക.

കോവിഡിന്റെ രണ്ടാം വരവും പോസിറ്റീവ് കേസുകളുടെ വർധനയും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തിൽ രാത്രികാല കർഫ്യൂ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. അതേസമയം ഇത് ലോക്ക്ഡൗൺ അല്ലെന്നും അവശ്യ സേവനങ്ങളെ രാത്രികാല കർഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.