Headlines
Loading...
'നാട് നന്നാകാന്‍ യുഡിഎഫ്': തിരഞ്ഞെടുപ്പ് പ്രചാരണ വാചകവുമായി യുഡിഎഫും

'നാട് നന്നാകാന്‍ യുഡിഎഫ്': തിരഞ്ഞെടുപ്പ് പ്രചാരണ വാചകവുമായി യുഡിഎഫും

( ഭവനിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ തുടങ്ങിയവർ ചേർന്ന് പ്രകാശനം ചെയ്യുന്നു )

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. 'നാട് നന്നാകാൻ യുഡിഎഫ്' എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം 'വാക്ക് നൽകുന്നു യുഡിഎഫ്' എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. അതിന് ഇനിയും ചർച്ചകൾ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷക്കാലം പിണറായി സർക്കാർ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങൾ, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയർന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങൾ ജനങ്ങൾക്ക് മുന്നിൽ പ്രചാരണ വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.

സർക്കാരിന്റെ അവസാനത്തെ ആറു മാസക്കാലം പിആർഡിയെ ഉപയോഗിച്ച് നടത്തിയ തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടും. കേരളത്തിൽ ഏറ്റവുംകൂടുതൽ വീടുകൾ വച്ചുനൽകിയത് ഈ സർക്കാരാണെന്ന കളവ് പ്രചരിപ്പിച്ചു. എൽഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകൾ വച്ചുകൊടുത്തുവെന്ന് അവകാശപ്പെടുമ്പോൾ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാലു ലക്ഷം പേർക്കാണ് വീടുകൾ നൽകിയതെന്നും പ്രസ്താനയിൽ അവകാശപ്പെട്ടു. സീറ്റ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു