national
രാഷ്ട്രപതിക്ക് വിദഗ്ധ ചികിത്സ; ഡൽഹി എയിംസിലേയ്ക്ക് മാറ്റി
നെഞ്ചുവേദയെ തുടർന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നൽകും. ഇതിനായി രാഷ്ട്രപതിയെ ഡൽഹി എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.