national
പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്-ഗുരുതര ആരോപണവുമായി തൃണമൂല്‍
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിങ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനുട്ടിന്റെ ഇടവേളയിൽ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ പറയുന്നു. അടിയന്തരമായി ഇടപെടാൻ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ ആവശ്യപ്പെടുന്നുമുണ്ട്.