international desk
റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
പാരിസ്[ Live Today Malayalam ]: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ(69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
അവധി ചിലവഴിക്കാനാണ് ഒലിവിയർ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെർജെ ദസ്സോയുടെ മകനാണ് ഒലിവിയർ. Le Figaro എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.