Headlines
Loading...
മീണ സർക്കാരിന്റെ ഏജന്റാകുന്നു; ഇരട്ട വോട്ടില്‍ പരാതി നല്‍കി എഐസിസിയും

മീണ സർക്കാരിന്റെ ഏജന്റാകുന്നു; ഇരട്ട വോട്ടില്‍ പരാതി നല്‍കി എഐസിസിയും

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എ.ഐ.സി.സി. സര്‍ക്കാരിന്‍റെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു എന്ന് വിമര്‍ശനം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിര നടപടിവേണമെന്നും ആവശ്യപ്പെട്ടു. ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

ഇരട്ട വോട്ടിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖൻ വ്യക്തമാക്കി. ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമമെന്ന് കുമ്മനം  കുറ്റപ്പെടുത്തി.