assembly election 2021
kerala
ബേഡകത്തു താരമായി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ
ഉദുമ: ഉദുമ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ബേഡടുക്ക പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കവലകളിലും വോട്ടർമാരെ കണ്ടു. ആളുകളുടെ സാന്നിധ്യം കൊണ്ടും പ്രവർത്തകരുടെ വികാരം കൊണ്ടുo ഒരു വ്യത്യസ്ത പ്രചരണ പരിപാടിയായിരുന്നു ബേഡടുക്കയിൽ നടന്നത്. ഒട്ടുമിക്ക ജനങ്ങളെയും പേരെടുത്തു വിളിച്ചു വോട്ടഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥി ബേഡടുക്കയിൽ പ്രചരണത്തിന് കൊഴുപ്പേകി.രാവിലെ പെർളടുക്കത് വച്ചു ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്ത പ്രചരണ പരിപാടി തോണിക്കടവ് കുണ്ടുച്ചി, മുന്നാട് ,പറയംപള്ളം,കുട്ടിയാനം മോലോത്തും കാൽ കുണ്ടംകുഴി, കയറ്റിയടുക്ക൦ കോപ്പാളംകയ തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബയോഗം നടത്തി.കൂടാതെ ഒട്ടനവധി കവലകളിലും വോട്ടർമാരെനേരിൽ കണ്ടു .ഹക്കീം കുന്നിലിന് പുറമേ യുഡിഎഫ് നേതാക്കളായ വിനോദ് കുമാർ കാർ പള്ളയിൽ വീട്,ബലരാമൻ നമ്പ്യാർ,ടി രാഘവൻ മുന്നാട്,കുഞ്ഞികൃഷ്ണൻ മാടക്കൽ അഡ്വക്കേറ്റ്ശ്രീജിത്ത് മാടക്കൽ, ഇ മാധവൻ നായർ, ഫിലിപ്പ്, സന്തോഷ് കൊളത്തൂർ, ഉദയകുമാർ,സുകമാരൻ ,രാജേന്ദ്രൻ മൊട്ടമ്മൽ, ഉമാവതി തെരേസ ഫ്രാൻസീസ് ,ശോഭന,രാജീവ് ,മണികണ്ഠൻ ഓമ്പയിൽ, നാരായണൻ കരിയറ്റ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.