Headlines
Loading...
ആശങ്ക ഉയരുന്നു; തലസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി

ആശങ്ക ഉയരുന്നു; തലസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി

തിരുവനന്തപുരം: പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നു. ക്രിസ്മസ് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുക്കുകയുണ്ടായത്.

‘ഫ്രീക്ക്‌സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയാണ് 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിക്കുകയുണ്ടായി. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.