കാസര്‍കോട്: നഗരത്തില്‍ കടകളുടെ ചുമരുതുരന്ന് കവര്‍ച്ച. രണ്ട് കടകളില്‍ നിന്ന് പണം കവര്‍ന്നു. എം.ജി റോഡിലെ താഹിറ മെഡിക്കല്‍ ഷോപ്, കെ.ആര് പഴം-പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്.
മെഡിക്കല്‍ ഷോപ്പിലെ മേശവലിപ്പില്‍ സൂക്ഷിച്ച 52,700 രൂപയും പച്ചക്കറി കടയിലെ മേശവലിപ്പില്‍ സൂക്ഷിച്ച 6000 രൂപയുമാണ് കവര്‍ന്നത്.
ശനിയാഴ്ച രാവിലെ കടയില്‍ എത്തിയ ജീവനക്കാര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് വിവരം അറിയുന്നത്. പിറകുവശത്തെ ചുമര് തുരന്ന നിലയില്‍ കണ്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഈ ഭാഗത്ത് സി.സി.ടി.വി കാമറകള്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചു.