Headlines
Loading...
കോഴിക്കോട് ഇ ഓട്ടോകള്‍ക്ക് വിലക്ക്; ഓട്ടോ തൊഴിലാളികളുടെ വിലക്ക് ലംഘിച്ചെത്തിയ ഇ ഓട്ടോകളെ തടഞ്ഞു

കോഴിക്കോട് ഇ ഓട്ടോകള്‍ക്ക് വിലക്ക്; ഓട്ടോ തൊഴിലാളികളുടെ വിലക്ക് ലംഘിച്ചെത്തിയ ഇ ഓട്ടോകളെ തടഞ്ഞു

കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി നഗരത്തില്‍ സര്‍വീസ് നടത്താനുള്ള ശ്രമത്തിലാണ് ഇ ഓട്ടോതൊഴിലാളികള്‍. എന്നാല്‍ പലപ്പോഴും പരമ്പരാഗത ഓട്ടോതൊഴിലാളികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങിപ്പോവാറായിരുന്നു പതിവ്. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഇ ഓട്ടോകളും ഇടുമെന്ന് ഇലക്ട്രിക് ഓട്ടോറിക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ എത്തിയപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.


കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇ ഓട്ടോകളെ മറ്റ് തൊഴിലാളി യൂണിയനുകള്‍ തടഞ്ഞു. യാത്രക്കാരെ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസെത്തി നിയന്ത്രിച്ചെങ്കിലും കൂടുതല്‍ ഓട്ടോത്തൊഴിലാളികല്‍ സ്ഥലത്ത് എത്തിയതോടെ ഗതാഗതക്കുരുക്കും ഉണ്ടായി. ഒടുവില്‍ യൂനിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയി.