Headlines
Loading...
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 7), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (15), മറ്റത്തൂർ (8, 10), കടവല്ലൂർ (സബ് വാർഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാർഡ് 7), കടുകുറ്റി (സബ് വാർഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂർ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6185 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂർ 250, ഇടുക്കി 186, കാസർഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.