സ്റ്റെപ്പ് പോലും കയറാനാകാതെ ബിനീഷ്; ഇഡി ഉദ്യോഗസ്ഥരോട് അവശനെന്ന് പറഞ്ഞു, ചോദ്യം ചെയ്യലിനായി എത്തിച്ചു
ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ബിനീഷ് ഇഡി ഓഫീസിന്റെ സ്റ്റെപ് നടന്ന് കയറിയത്. അതേസമയം, ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും
ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനമാണ്. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. അതേസമയം, നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും.