Headlines
Loading...
ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

പാലക്കാട്: കൊറോണ വൈറസ് രോഗവ്യാപനത്തെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി റിസര്‍വേഷന്‍ പുനഃരാരംഭിച്ചു. ഡിവിഷന്‍ പരിധിയില്‍ പാലക്കാട് ടൗണ്‍, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍, മാഹി, കങ്കനാടി എന്നിവിടങ്ങളിലാണ് റിസര്‍വേഷന്‍ പുനഃരാംഭിച്ചിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തനം ഉള്ളത്. നിലവില്‍ പാലക്കാട് ഡിവിഷന് കീഴില്‍ 21 ജോഡി പ്രത്യേക ട്രെയിനുകളാണ് ഓടുന്നത്.

വെള്ളിയാഴ്ച മുതല്‍ ജാംനഗര്‍- തിരുനെല്‍വേലി ട്രെയിനും ഓടി തുടങ്ങും. 11 ട്രെയിനുകള്‍ ദിവസേന ഓടുമ്ബോള്‍ ബാക്കി ആഴ്ചയില്‍ ഓരോ സര്‍വീസ് വീതവും നടത്തും. അടുത്തുതന്നെ തിരുചെന്തൂര്‍, അമൃത, രാജ്യറാണി എക്സ്‌പ്രസുകള്‍ സര്‍വീസ് തുടങ്ങുന്നതാണ്.

ഇതിന് പുറമെ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമായി മൂന്ന് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നതും ആലോചനയുണ്ട്. നിലവില്‍ പ്ലാറ്റ് ഫോം ടിക്കറ്റുകളോ സാധാരണ ടിക്കറ്റുകളോ ലഭിക്കില്ല. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ടിക്കറ്റുകള്‍ പരിശോധിച്ചേ അകത്തേക്ക് കടത്തി വിടൂ. യാത്ര അയക്കാനെത്തുന്നവര്‍ക്ക് പ്ലാറ്റ് ഫോമിലേക്ക് പ്രവേശനം അനുവദിക്കില്ല