Headlines
Loading...
‘ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും’ ട്രംപിന്റെ വിജയം സുനിശ്ചിതമെന്ന് പ്രവചിച്ച് ജ്യോതിഷി

‘ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും’ ട്രംപിന്റെ വിജയം സുനിശ്ചിതമെന്ന് പ്രവചിച്ച് ജ്യോതിഷി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണള്‍ഡ് വിജയിക്കുമെന്ന ഫലപ്രവചനവുമായി ജ്യോതിഷി. മഹീന്ദ്ര ഗ്രൂപ്പ് മേധാവിയായ ആനന്ദ് മഹീന്ദ്രയാണ് പ്രവചനം ഷെയര്‍ ചെയ്തത്.

‘ഈ ജ്യോതിഷിയുടെ പ്രവചനം കഴിഞ്ഞ ആഴ്ച തൊട്ട് സന്ദേശങ്ങളില്‍ പ്രചരിക്കുന്നുണ്ട്. (സുരക്ഷയ്ക്കായി പേരും മേല്‍വിലാസവും മറച്ചുവയ്ക്കുന്നു) പ്രസിഡന്റ് ട്രംപ് തന്റെ ഓഫീസ് തിരിച്ചുപിടിക്കുകയാണെങ്കില്‍ ഈ ജ്യോതിഷിയും പ്രസിദ്ധനാകും.’ എന്ന് അദ്ദേഹം കുറിച്ചു.

ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാല്‍ ട്രംപ് തെരഞ്ഞെടുപ്പ് വിജയിക്കുമെന്നും ജോ ബെയ്ഡനും ഡോണള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും ജ്യോതിഷി പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയത്തിനരികെ നില്‍ക്കുകയാണ്. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 വോട്ടുകള്‍ നേടും. അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകളാണ് ഇതുവരെ നേടിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു