Headlines
Loading...
ബേക്കൽ പൊലീസ്‌ സ്‌റ്റേഷനിലെ ഫ്രണ്ട് ഓഫീസ് നവീകരിച്ചു

ബേക്കൽ പൊലീസ്‌ സ്‌റ്റേഷനിലെ ഫ്രണ്ട് ഓഫീസ് നവീകരിച്ചു

ഉദുമ ബേക്കൽ  പൊലീസ്  സ്‌റ്റേഷനിലെത്തിയാൽ ആരും അന്തംവിട്ടുപോകും. പഞ്ചനക്ഷത്ര  ഹോട്ടലിന്റെ സ്വീകരണ മുറിയിലെത്തിയ അനുഭവം. ജനമൈത്രി പൊലീസ്‌  സ്‌റ്റേഷനിൽ മരബെഞ്ചുകൾക്ക് പകരം കുഷ്യനിട്ട ഇരിപ്പിടമുള്ള സന്ദർശക മുറി. കോർപറേറ്റ്‌ ഓഫീസുകളെ വെല്ലുന്ന ഇന്റിരിയൽ വർക്ക് ചെയ്ത മറ്റ്‌ മുറികൾ. മനോഹരമായ ലോക്കപ്പ്‌. ഫയൽ, ആയുധ, കംപ്യൂട്ടർ, സ്‌റ്റേഷൻ ഹൗസ്‌  ഓഫീസർ, ക്രൈം എസ്ഐ, പാറാവുകാർ എന്നിവരുടെ മുറികളും  അധുനികരീതിയിൽ നവീകരിച്ചു. 
മുറ്റത്ത് പൂന്തോട്ടവും വരും. മുറ്റത്തുള്ള ഗാന്ധി പ്രതിമയുടെ മുഖവും മിനുക്കിയിട്ടുണ്ട്. സ്‌റ്റേഷൻ  ചുറ്റും ഇന്റലോക്ക്‌ ചെയ്‌തു. ജില്ലയിൽ നവീകരിച്ച ആദ്യ പൊലീസ് സ്‌റ്റേഷനാണ്‌ ബേക്കൽ. നവീകരണത്തിന്‌ സംസ്ഥാന സർക്കാർ 12 ലക്ഷം രൂപ അനുവദിച്ചു. കാഞ്ഞങ്ങാട് ഐഡിയൽ കൺസ്ട്രക്ഷൻ ഉടമ പി എൻ നിഷാന്ത രാജാണ് നിർമാണം നിർവഹിച്ചത്‌.