ഓണ്‍ലൈന്‍ പഠനത്തില്‍ ഉഴപ്പുന്ന വിദ്യാര്‍ഥികളെ തേടിയാണ് അധ്യാപിക വീടുകളിലെത്തുന്നത്. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ വിവിധ കാറ്റഗറികളാക്കി തിരിച്ചാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്.
കോവിഡ് കാലത്ത് സര്‍ക്കാറും വകുപ്പ് മേധാവികളും നല്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും നിര്വഹിക്കുന്നതോടൊപ്പമാണ് ഇവര്‍ കൂടുതല്‍ സമയം കണ്ടെത്തി വീടുകളിലെത്തുന്നത്. കൂട്ടുകാരെയും അധ്യാപകരെയും കാണാതെ ടി.വിക്കും മൊബൈലിനും മുന്നില്‍ തനിച്ചിരുന്ന് മടുത്ത വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വരവ് സന്തോഷം പകരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.
വാങ്ങുന്ന ശമ്ബളത്തോട് കൃത്യമായി നീതിപുലര്‍ത്തുന്ന മാതൃക അധ്യാപികയാണ് വിജിഷയെന്നും ഇവര്‍ അധ്യാപകസമൂഹത്തിന് മാതൃകയാണെന്നും ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും നേരേത്ത മുതല്‍ ഇത്തരം മാതൃക അധ്യാപനരീതി സ്വീകരിച്ചവരാണന്നും ടൗണ്‍ ജി.എം.എല്‍.പി സ്കൂള്‍ എസ്.എം.എ.സി ചെയര്മാന് ഹുസൈന് മാസ്റ്ററും പി.ടി.എ പ്രസിഡന്റ് നജ്മുദ്ദീനും പറഞ്ഞു.