Headlines
Loading...
സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം ശക്തമായേക്കും; അഞ്ച് ജില്ലകൾ  യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം ശക്തമായേക്കും; അഞ്ച് ജില്ലകൾ യെല്ലോ അലേർട്ട്

​തിരുവനന്തപുരം:
സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ മലയോര ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.