Headlines
Loading...
മോദിയെ വാഴ്തി, കേരള വിദ്യാഭ്യാസത്തെ ഇകഴ്ത്തി: കാസറഗോഡ് കേന്ദ്ര മന്ത്രി മുരളീധരനെതിരെ കൂകി വിളിച്ച് വിദ്യാർത്ഥികൾ

മോദിയെ വാഴ്തി, കേരള വിദ്യാഭ്യാസത്തെ ഇകഴ്ത്തി: കാസറഗോഡ് കേന്ദ്ര മന്ത്രി മുരളീധരനെതിരെ കൂകി വിളിച്ച് വിദ്യാർത്ഥികൾ

കാസ‍‍ർകോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ സസാരിക്കവെയാണ് വിദ്യാർത്ഥികൾ കൂകി വിളിച്ച് പ്രതിഷേധിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വേദിയിൽ പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് സദസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കൂകി വിളിച്ചത്.ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലും സിലബസ് പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇതിനാൽ വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നുമാണ് മുരളീധരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ഇതു കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടർന്നു.