national
‘മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. അദാനി ബന്ധം ഞാന്‍ വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് മോദിക്ക് ഭയമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നെ അയോഗ്യനാക്കാന്‍ ഇതുമാത്രമാണ് കാരണം. മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടുവെന്നും രാഹുല്‍ പറഞ്ഞു.
അദാനി ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അദാനി–മോദി ബന്ധം ഏറെനാളായുള്ളത്, ആഴമേറിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാവില്ല. ബിജെപി മന്ത്രിമാര്‍ എന്നെക്കുറിച്ച് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. എന്‍റെ കത്തിന് സ്പീക്കര്‍ മറുപടി നല്‍കിയില്ല, പ്രസംഗം രേഖകളില്‍ നിന്ന് നീക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരും, പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.