national
രാഹുല്‍ ഗാന്ധി അയോഗ്യന്‍; വിജ്ഞാപനം പുറത്തിറങ്ങി, നടപടി സൂറത്ത് കോടതി വിധിക്ക് പിന്നാലെ
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചു. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ പ്രാബല്യമെന്ന് ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്. കോടതി വിധിക്കെതിരെ ഡല്‍ഹിയില്‍ നടന്ന എംപിമാരുടെ പ്രതിഷേധത്തില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുപിഎ എംപിമാര്‍ക്കൊപ്പം ഇടത്, എഎപി എംപിമാരും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. ഡല്‍ഹി എെഎസിസി ആസ്ഥാനത്തിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.