കെ.കെ അബ്ദുൾ ഖാദർ ഹാജി (82) നിര്യാതനായി. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച രാത്രി ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ഖബറടക്കും.
ഭാര്യ: പി.വി നഫീസ.
മക്കൾ: അഷ്റഫ്, ഷൗക്കത്തലി, റഫീഖ് (മൂന്ന് പേരും ദുബായ്), സുബൈദ, മറിയുമ്മ.മരുമക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ഖാദർ, എ.ജി നസീറ, സി.സഹീദ, ടി.കെ റുബൈദ.