kerala
നവകേരള സദസിന്റെ ആദ്യദിനം ലഭിച്ചത് 2200 പരാതികള്‍; 45 ദിവസത്തിനകം പരിഹാരം
നവകേരള സദസിന്റെ ആദ്യദിനം മഞ്ചേശ്വരത്ത് ലഭിച്ചത് 2200 പരാതികള്‍. 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയിലെ മന്ത്രിമാര്‍ക്കാണ് മേല്‍നോട്ടച്ചുമതല. നവകേരള സദസിന്റെ രണ്ടാം ദിനം കാസർകോട് മണ്ഡലത്തിൽ നിന്ന് ആരംഭിക്കും. ഇന്ന് രാവിലെ 9 ന് നടക്കുന്ന പ്രഭാത യോഗത്തിൽ മണ്ഡലത്തിലെ പ്രമുഖർ പങ്കെടുക്കും. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിലും മന്ത്രിസഭ ഓടിയെത്തും. പ്രവർത്തി ദിനം ആക്കിയ ശേഷമുള്ള ആദ്യം ഞായർ കൂടിയാണിത്. തലശ്ശേരി അതിരൂപതയും ജീവനക്കാരുടെ സംഘടനകളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എങ്കിലും ജോലിക്ക് എത്താൻ ആരെയും നിർബന്ധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.