യുവതികളുമായി പാര്‍ക്കിലെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചവശനാക്കി
144 നിലനില്‍ക്കുന്നതിനാല്‍ പ്രവേശനമില്ലാതിരുന്ന പാര്‍ക്കിലേക്ക് രണ്ടു സ്ത്രീകള്ക്കൊപ്പമെത്തിയ യുവാവിനെ ജോണ്സണ് തടഞ്ഞു. ഇന്നു മുതലേ ബീച്ചിലേക്ക് പ്രവേശനമുള്ളൂവെന്നും മടങ്ങിപ്പോകണമെന്നും അറിയിച്ചു. പ്രകോപിതനായ യുവാവ് അസഭ്യവര്‍ഷത്തിന് പിന്നാലെ ജോണ്‍സനെ മുഖത്തടിച്ച് വീഴ്ത്തി. പലതവണ മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്മാറിയില്ലെന്ന് ജോണ്സണ് പറഞ്ഞു. ഇതിന് ശേഷം ഓട്ടോറിക്ഷയില്‍ ഇയാള്‍ രക്ഷപ്പെട്ടു. ചികിത്സ തേടിയ ജോണ്സണ് വലിയതുറ പൊലീസില്‍ പരാതി നല്കി.