Headlines
Loading...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ചെയ്യേണ്ട 4 കാര്യങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ചെയ്യേണ്ട 4 കാര്യങ്ങള്‍


രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, മതിയായ ഉറക്കം ലഭിക്കുക തുടങ്ങിയവ ശീലമാക്കുക. പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

പ്രമേഹരോഗികള്‍ രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുക. വ്യായാമത്തിന് മുമ്ബോ ശേഷമോ അല്ലെങ്കില്‍ കാര്‍ ഓടിക്കുന്നതിന് മുമ്ബോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ് . പ്രത്യേകിച്ചും നിങ്ങള്‍ ഇന്‍സുലിന്‍ അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍.

രണ്ട്...

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക. രാവിലെ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ദിവസം ഊര്‍ജ്ജസ്വലമായി ആരംഭിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതും കലോറി കുറയ്ക്കുന്നതും ഉള്‍പ്പെടെ നിരവധി ഗുണങ്ങള്‍ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു.

മൂന്ന്...

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശീലമാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഇടയ്ക്കിടെ പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 നാല്...

ദിവസവും രാവിലെ അല്‍പം സമയം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നുണ്ട്.