Headlines
Loading...
കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി

കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

പുലർച്ച 3.30-ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തിരിച്ചിറക്കിയ വിമാനം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു.

വിമാനം കൂടുതൽ ഉയരത്തിൽ പറക്കുമ്പോൾ യാത്രക്കാർക്ക് ഓക്സിജൻ ലഭിക്കാത്ത പ്രശ്നത്തിനിടയാക്കും. ഇതേ തുടർന്നാണ് വിമാനം കരിപ്പൂരിൽ തന്നെ തിരിച്ചിറക്കിയത്. 4.10 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.

യാത്രക്കാർക്കോ മറ്റോ പ്രശ്നങ്ങളില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എട്ടുമണിയോടു കൂടിയാണ് വിമാനം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പറന്നത്.