kerala
വന്നു, കൊണ്ടു, കീഴടങ്ങി...തുറന്നിട്ടിരുന്ന വാതില്‍ വഴി കിടപ്പുമുറിയില്‍ കടന്ന കാട്ടുപന്നികളെ വെടിവച്ചുകൊന്നു
കൂരാച്ചുണ്ട് (കോഴിക്കോട്): തുറന്നിട്ടിരുന്ന വാതില്‍ വഴി അകത്തു കടന്ന ''അതിഥി''കളെ കണ്ട് വീട്ടുകാര്‍ ഞെട്ടി. രണ്ടു കാട്ടുപന്നികള്‍. ഓഫീസ് മുറിയിലൂടെ െഡെനിങ് ഹാളില്‍ കടന്ന ഇവ നേരെ കിടപ്പുമുറിയിലേക്ക്. കട്ടിലും കിടക്കയും ജനലും എല്ലാം അടിച്ചുതകര്‍ത്ത് പരാക്രമം. ഒടുവില്‍ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള രണ്ടു കര്‍ഷകരുടെ തോക്കിനുമുന്നില്‍ കീഴടങ്ങല്‍. കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തില്‍ ചോലയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരനായ ആലമല മോഹനന്റെ വീട്ടിലാണ് കാട്ടുപന്നികള്‍ കയറിയത്.
രാവിലെ ഏഴരമണിയോടെയാണ് സംഭവം. പന്നികള്‍ അകത്തുകയറിയ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വസ്ത്രങ്ങള്‍ ഇസ്തിരിയിടുകയായിരുന്ന മോഹനന്റെ മകന്റെ കാലില്‍ ഇവ തട്ടിയപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.