kerala
രാത്രി ഉറങ്ങുന്നതിന് മുന്‍പ് പഴങ്ങള്‍ കഴിക്കല്ലേ. പ്രശ്നമാകും !
സാധാരണയായി അമിതഭാരം, സ്ട്രോക്ക്, ഹൃദയ പ്രശ്നങ്ങള്‍ എന്നിവ ഉള്ളവരെല്ലാം അത്താഴത്തിന് പഴങ്ങള്‍ കഴിക്കുന്നത് സാധാരണമാണ് . ഇത് നല്ലതുതന്നെയാണ് . പക്ഷെ, ഭക്ഷണവും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. അവിടെ ആദ്യം ദഹിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന പഴങ്ങളായിരിക്കും. ഒപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ അതിനു ശേഷം മാത്രമേ ദഹിക്കുകയുള്ളു.
അപ്പോള്‍ ഈ അവസ്ഥയില്‍ ഉറങ്ങാന്‍ കിടക്കുന്നത് ശരീരത്തിന് ഒട്ടും തന്നെ ഗുണം ചെയ്യുകയില്ല. കാരണം ഭക്ഷണം ദഹിച്ചശേഷം കിടക്കുമ്ബോള്‍ മാത്രമേ ശരീരത്തിന് പൂര്‍ണവിശ്രമം ലഭിക്കുകയുള്ളു.അതിനാല്‍ ഭക്ഷണവും പഴവും കഴിക്കുന്നതിന് ചെറിയൊരു ഇടവേളയില്‍ ആകണം . പഴങ്ങള്‍ കിടക്കുന്നതിനു മുമ്ബ് കഴിച്ചാല്‍ വേഗത്തില്‍ ഉറങ്ങാമെന്ന് കരുതുന്നുണ്ടെങ്കില്‍ അതും തെറ്റാണ്.
തണ്ണിമത്തന്‍, കിവി, അവേക്കാഡോ, ഓറഞ്ച്, മുന്തിരി പോലെ കുറഞ്ഞ പഞ്ചസാരയും കൂടുതല്‍ നാരുമുള്ള പഴങ്ങള്‍ രാത്രി കഴിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ഇവയും മിതമായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ പഴങ്ങള്‍ കഴിച്ചതിനു ശേഷം ഉടന്‍ ഉറങ്ങാന്‍ കിടക്കുന്നതും ഒഴിവാക്കണം.