kerala
പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് രോഗികള്‍ക്ക് നേരെ തുപ്പുകയും വാര്‍ഡില്‍ മൂത്രം ഒഴിക്കുകയും ചെയ്തതായി പരാതി
ഇടുക്കി : കുട്ടിക്കാനത്തെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എസ്‌ഐയാണ് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
ട്രീറ്റ്‌മെന്റ് സെന്ററിലെ മറ്റ് രോഗികളോടും ഇയാള്‍ അപമര്യദയായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. മദ്യ ലഹരിയില്‍ ആയിരുന്ന ഇയാള്‍ കൊറോണ രോഗികള്‍ക്ക് നേരെ തുപ്പുകയും വാര്‍ഡില്‍ മൂത്രം ഒഴിക്കുകയും ചെയ്തു. ഇത് തടയാന്‍ എത്തിയ ജീവനക്കാര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. അതിക്രം തുടര്‍ന്ന ഇയാളെ വളരെ പാടുപെട്ട് ഡോക്ടര്‍മാര്‍ മറ്റൊരു മുറിയിലിട്ട് പൂട്ടുകയായിരുന്നു.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് എസ്‌ഐയെ വണ്ടിപ്പെരിയാറിലെ കൊറോണ സെന്ററിലേക്ക് മാറ്റിയത്.