
kasaragod
കൊവിഡ് വ്യാപനം; കാഞ്ഞങ്ങാട് നിയന്ത്രണമേര്‍പ്പെടുത്തുന്നു
കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവും ജാഗ്രതയും പുലര്‍ത്താന്‍ നഗരസഭ കൊവിഡ് ജാഗ്രത സമിതി യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ചൊവ്വാഴ്ച്ച മുതല്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാക്കാനും ഹോട്ടലുകള്‍ റസ്റ്റോറ്റന്റുകളില്‍ ഒരു സമയം 5 പേരെ മാത്രം ഇരുത്തി ഭക്ഷണം നല്‍കാനും വൈകുന്നേരം 6 മണിക്ക് ശേഷം പാഴ്‌സണ്‍ നല്‍കാനും മാത്രം അനുവാദം നല്‍കും. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഹാന്റ് വാഷും സാനിറ്റേസറും നിര്‍ബന്ധമാക്കി ഞായ്യാറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നിടവിട ദിവസങ്ങളില്‍ തുറക്കാനും മൊത്ത വിതരണം രാവിലെ 10 മണിക്കുള്ളില്‍ അവസാനിപ്പിക്കാനും ആയതിനു വേണ്ടി മത്സ്യ മാര്‍ക്കറ്റ് കമ്മിറ്റി ചേരാനും തീരുമാനിച്ചു.