ഇറ്റലിയിലെ ചെറുപട്ടണമായ സലേമിയിലാണ് ഈ ഒാഫര്‍. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന നഗരമാണ് സലേമി.
1968-ലെ ബെലിസ് വാലി ഭൂകമ്ബം ഏല്‍പ്പിച്ച ആഘാതത്തെത്തുടര്‍ന്ന് നാലായിരത്തില്‍പ്പരം പേര് പട്ടണത്തില്‍നിന്നു പാലായനം ചെയ്തിരുന്നു.
പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്ക്കാന് ശ്രമം നടത്തിയിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല.
കോവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്മെന്റ് നിസാരവിലയ്ക്ക് വീടുകള്‍ വില്ക്കാന് തീരുമാനിച്ചത്.
വഴി, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം തയാറാക്കിയതിനു ശേഷമാണ് പദ്ധതി തയാറാക്കിയതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറഞ്ഞു.
വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. വീടിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
താല്പര്യമുള്ളവര് വാങ്ങുന്ന വീട് എങ്ങനെയാണ് നവീകരിക്കുന്നത് എന്ന്് വിശദമായി അറിയിക്കണം. വെറുതേ വീട് നവീകരിച്ചാല്‍ പോരാ. നഗരത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന വിധത്തിലാവണം നവീകരണം.
കൂടെ 2,60,692 രൂപ (3000 യൂറോ) സെക്യൂരിറ്റിയായി നല്‍കുകയും വേണം. മൂന്നു വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തില്‍ തുച്ഛവിലയ്ക്ക് വില്പനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകള്‍ 73 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.