Headlines
Loading...
കാസര്‍കോട് ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്: 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്: 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4552 പേര്‍

വീടുകളില്‍ 3962 പേരും സ്ഥാപനങ്ങളില്‍ 590 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4552 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1129 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 208 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 590 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

18640 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 965 പേര്‍ വിദേശത്ത് നിന്നെത്തിയവരും 734 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16944 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 16738 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 189 ആയി.

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 7

ബളാല്‍-1

ബേഡഡുക്ക-11

ചെമ്മാട്-10

ചെറുവത്തൂര്‍-10

കള്ളാര്‍-5

കാഞ്ഞങ്ങാട്-13

കാസര്‍കോട്-2

കിനാനൂര്‍ കരിന്തളം-4

കോടോംബേളൂര്‍-2

കുമ്പള-2

കുറ്റിക്കോല്‍-15

മധൂര്‍-9

മടിക്കൈ-1

മംഗല്‍പാടി-1

മഞ്ചേശ്വരം-3

മുളിയാര്‍-1

നീലേശ്വരം-23

പടന്ന-2

പള്ളിക്കര-3

പനത്തടി-2

പുല്ലൂര്‍പെരിയ-7

പുത്തിഗെ-2

തൃക്കരിപ്പൂര്‍-5

ഉദുമ-3

വലിയപറമ്പ-10

വെസ്റ്റ് എളേരി-1

ഇതര ജില്ല

മയ്യില്‍-1

ശനിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

മഞ്ചേശ്വരം-3

അജാനൂര്‍-10

ബദിയഡുക്ക-6

ബളാല്‍-1

ചെമ്മാട്-3

ചെങ്കള-5

ചെറുവത്തൂര്‍-1

ദേലംപാടി-1

ഈസ്റ്റ് എളേരി-7

എന്‍മകജെ-6

ഇരമല-1

കള്ളാര്‍-6

കാഞ്ഞങ്ങാട്-19

കാറഡുക്ക-3

കാസര്‍കോട്-13

കിനാനൂര്‍ കരിന്തളം-1

കോടോംബേളൂര്‍-1

കുമ്പള-5

കുറ്റിക്കോല്‍-2

മധൂര്‍-5

മംഗല്‍പാടി-3

മുളിയാര്‍-3

നീലേശ്വരം-17

പടന്ന-2

പള്ളിക്കര-11

പിലിക്കോട്-6

പുല്ലൂര്‍പെരിയ-9

പുത്തിഗെ-1

തൃക്കരിപ്പൂര്‍-3

ഉദുമ-4

വലിയപറമ്പ-1

വെസ്റ്റ് എളേരി-3