
വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കോവിഡ് മുക്തരായി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരുടേയും പരിശോധനാ ഫലം വെള്ളിയാഴ്ച തന്നെ നെഗറ്റീവ് ആയിരുന്നു.
ശനിയാഴ്ച രാവിലെ പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് അധ്യക്ഷനായ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ച്ചാർജ് ചെയ്യാൻ തീരുമാനിച്ചു. പകൽ പതിനൊന്നോടെ മന്ത്രിയും ഭാര്യയും പാപ്പിനിശേരി അരോളിയിലെ വീട്ടിലേക്കു മടങ്ങി.
വീട്ടിൽ ഒരാഴ്ചത്തെ സ്വയം നിരീക്ഷണം നിർദ്ദേശിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് പ്രത്യേക വാർത്താ ബുള്ളറ്റിനിൽ അറിയിച്ചു.ഈ മാസം 11 നാണ് രണ്ടു പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചത്.