Headlines
Loading...
റേഷനരി ഉണ്ടോ , സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

റേഷനരി ഉണ്ടോ , സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

ബിരിയാണി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. എന്നാല്‍ അത് ഉണ്ടാക്കാൻ കുറച്ച് ചിലവല്ലേ ,  എന്നാല്‍ ചിക്കന്‍ കിട്ടിയാല്‍ എളുപ്പത്തില്‍ വീട്ടിലെ റേഷനരി ഉപയോഗിച്ച് സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം.

ആദ്യം റേഷനരി അതിന്റെ പശ പോകുന്ന വരെ നന്നായി കഴുകി കുതിരാന്‍ വയ്ക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ വെള്ളം വച്ച് അത് ചൂടായി വരുമ്പോള്‍ അതിലേക്ക് ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേയ്ക്ക് അരിയിട്ട് കൊടുക്കുക. അരി മുക്കല്‍ ഭാഗം വേവുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക്, പെരുംജീരകം എന്നിവ ആവശ്യത്തിന് ചതച്ച് മാറ്റിവെക്കുക.
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ചിക്കന്‍ മസാല, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വറുത്തു കോരി മാറ്റി വെയ്ക്കുക. മറ്റൊരു അടി കട്ടിയുള്ള പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് അതിലേയ്ക്ക് കറുവപ്പട്ട, പെരുംജീരകം, കറാമ്പൂ, പെരുംജീരകം, അരിഞ്ഞെടുത്ത സവാള, തക്കാളി നേരത്തെ അരച്ചുവച്ച മസാല മിക്‌സ് എന്നിവ ചേര്‍ക്കുക .
അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക ഇവ നന്നായി വഴറ്റി വരുമ്പോള്‍ തൈര, മല്ലിയില, പുതിയിന എന്നിവ ചേര്‍ത്തിളക്കുക. വറുത്തു മാറ്റിവച്ചിരിക്കുന്ന ചിക്കന്‍ കൂടി അതിലേക്ക് ഇട്ടുകൊടുക്കുക. രണ്ട് മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം മുക്കാല്‍ഭാഗം വെന്ത ചോറ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം അടച്ചുവെച്ച് ഒരു മിനിറ്റ് കൂടി വേവിക്കുക. ചൂടുള്ള സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി റെഡി. ഇത് എളുപ്പം പരീക്ഷിക്കാവുന്നതാണ്.