Headlines
Loading...
കശ്മീർ പാക്കിസ്ഥാന്റേതെന്ന് പുതിയ മാപ്പ്, ഇമ്രാൻ ഖാനെതിരെ  ട്രോളുകൾ

കശ്മീർ പാക്കിസ്ഥാന്റേതെന്ന് പുതിയ മാപ്പ്, ഇമ്രാൻ ഖാനെതിരെ ട്രോളുകൾ

കശ്മീരിലെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. ഖാന്റെ പ്രഖ്യാപനത്തിനെതിരെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രോളോട് ട്രോളാണ്.

പുതിയ രാഷ്ട്രീയ ഭൂപടം ഐക്യരാഷ്ട്രസഭയിലും അവതരിപ്പിക്കാൻ ഖാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്. ഇനി മുതൽ ഈ മാപ്പ് രാജ്യമെമ്പാടുമുള്ള പാഠ്യപദ്ധതിയിൽ ഉപയോഗിക്കുമെന്നും ഖാൻ പറഞ്ഞു. ജമ്മു കശ്മീർ പാക്കിസ്ഥാനുമായി സംയോജിപ്പിച്ചതായി കാണിക്കുന്ന പുതിയ മാപ്പിന് ഇമ്രാൻ ഖാൻ മന്ത്രിസഭ അംഗീകാരം നൽകി.

ഇന്ന് ഞങ്ങൾ പാക്കിസ്ഥാന്റെ ഒരു പുതിയ രാഷ്ട്രീയ ഭൂപടം അവതരിപ്പിച്ച ചരിത്ര ദിനമാണ്, ഇത് മുഴുവൻ രാജ്യത്തിന്റെയും കശ്മീരിലെ ജനങ്ങളുടെയും അഭിലാഷങ്ങൾക്കനുസൃതമാണെന്ന് പത്രസമ്മേളനത്തിൽ ഖാൻ പറഞ്ഞു.

പുതിയ ഭൂപടത്തിന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് കൊണ്ടുവന്ന ഇന്ത്യാ ഗവൺമെന്റിന്റെ നിയമവിരുദ്ധ നടപടിയെ ഈ മാപ്പ് എതിർക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു വാർത്ത വന്നയുടനെ ഇന്ത്യക്കാർ ട്വിറ്ററിൽ ഒത്തുചേർന്ന് പാക്ക് പ്രധാനമന്ത്രിയെ ട്രോൾ ചെയ്യാൻ തുടങ്ങി. എന്നാൽ പുതിയ മാപ്പിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.