പത്ത് മടങ്ങ് ശക്തിയുള്ള പുതിയ കൊറോണ വൈറസ് കണ്ടെത്തി; റിപ്പോർട്ട്

ഇപ്പോൾ ലോകത്ത് ഭീതി പടർത്തുന്ന കൊറോണ വൈറസിനെക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള സമാന വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. മലേഷ്യയിലാണ് കൊറോണ വൈറസിന്റെ പുതിയ ഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും മടങ്ങിയെത്തിയ വ്യക്തികളിൽ നിന്നും കോവിഡ് ബാധിച്ച വ്യക്തികളിലാണ് കരുത്തുറ്റ പുതിയ വൈറസിനെ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. മലേഷ്യയില്‍ പുതിയതായി റിപ്പോർട്ട് ചെയത് 45 കേസുകളിൽ മൂന്നുകേസുകളിലാണ് വൈറസിന്റെ പുതിയ ജനിതകപരിവര്‍ത്തനം കണ്ടെത്തിയത്.
കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുന്നുണ്ടാകാമെന്നും അതിനാല്‍തന്നെ കൂടുതല്‍ സന്തുലിതമായി മാറുന്ന വൈറസിന്റെ സാംക്രമികശേഷി വര്‍ധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള സ്‌ക്രിപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും യൂറോപ്പിലും പടരുന്ന വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുകയും ഇതു മൂലം അവയ്ക്ക് കോശങ്ങളോട് നന്നായി ഒട്ടിച്ചേരാന്‍ കഴിയുന്ന കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ മുനകളുണ്ടാകാമെന്നും ഈ പഠനത്തില്‍ പറയുന്നു.
സാര്‍സ് കോവി-2 വകഭേദത്തിനുണ്ടായ മാറ്റത്തെ വ്യത്യസ്തമാക്കുന്നത് D614G എന്ന ജനിതക മാറ്റത്തിന്റെ സാന്നിധ്യമാണ്. ഇത് മുന്‍ പ്രാദേശിക പകര്‍ച്ചവ്യാധികളില്‍ പ്രകടമല്ലായിരുന്നു.