ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ എസ്ഡിപിഐ നേതാക്കളും ഉള്‍പ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെറ്റായ പ്രചാരണം നടത്തി സംഘര്‍ഷത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ ഓഗസ്റ്റ് 12 ന് അറസ്റ്റ് ചെയ്ത യുവാവ് ആശുപത്രിയില്‍ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു. അതേസമയം, ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘര്‍ഷം ഉണ്ടായത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ് ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീന്‍ പങ്കുവച്ചത്.