Headlines
Loading...
കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം; ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം എട്ടായി

കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം; ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം എട്ടായി







കാസര്‍കോട്:  
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിക്ക് കോവിഡാണെന്ന് സ്ഥിരികരിച്ചു. അബ്ദുള്‍ റഹ്മാന്‍ (70) ആണ് ഇന്നലെ ചികിത്സയിലിരിക്കേ മരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇതോടെ കാസര്‍കോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ആലുവ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാള്‍. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു കോവിഡ് രോഗി മരിച്ചിരുന്നു. 

തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് ഇന്നലെ രാത്രി എട്ടുമണിയ്ക്ക് മരിച്ചത്.  ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയി.