Headlines
Loading...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം എട്ടായി


സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശി എം.കെ.സി മുഹമ്മദാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം എട്ടായി.

മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ജൂലൈ 24ന് ശ്വാസ തടസ്സം കാരണം  ചികിത്സയിലായിരുന്നു. രോഗ ലക്ഷണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും  ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഇദ്ദേഹത്തെ പരിശോധിച്ച മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ  ഡോക്ടർ അടക്കം 30 പേർ നിരീക്ഷണത്തിലാണ്.