Headlines
Loading...
സമ്പര്‍ക്ക കേസുകളുടെ നിരക്ക് കൂടുന്നത് കേരളത്തിൽ അപകടകരമായ സാഹചര്യം ; മുഖ്യമന്ത്രി

സമ്പര്‍ക്ക കേസുകളുടെ നിരക്ക് കൂടുന്നത് കേരളത്തിൽ അപകടകരമായ സാഹചര്യം ; മുഖ്യമന്ത്രി

തിരുവനനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് ആകെ 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. 112 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.
ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ വന്‍ നഷ്ടമായിരിക്കും കേരളം അഭിമുഖീകരിക്കേണ്ടി വരിക എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.