ഉൽപ്പന്നങ്ങൾക്ക് എംആർപിയിൽ അധികം വില ഈടാക്കായാൽ ഇനി മുതൽ കനത്ത പിഴ. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസൻസ് റദ്ധാക്കലുമാണ് നടപടി. വ്യാപാരികൾ എംആർപിയിൽ അധികം വില ഈടാക്കി ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ക്രിമിനൽ നടപടികൾ അനന്തമായി വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നതും ശ്രദ്ദേയമാണ്. എംആർപിയിൽ അധികം വില ഈടാക്കുന്നൽ നടപടി സ്വീകരിക്കുന്നതിനായി ലീഗൽ മെട്രോളജി ആക്ട് ഇതിനായി ഭേഭഗതി ചെയ്യാനും തീരുമാനമായി.